Friday, February 28, 2014

മഹത്തായ ഭാരതീയ സംസ്കാരത്തിന് അടിത്തറ പാകിയ ഹൈന്ദവ സംസ്കാരത്തെ വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ . വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും ഈ ലോകത്തിനു മുഴുവനും മാതൃക ആയി തീർന്ന ഒരു ജീവിതചര്യ ആണ് ഹൈന്ദവ സംസ്കാരം .         " തത് ത്വം അസി "  , അത് നീ ആകുന്നു  , നീ ആരെ തിരയുന്നുവോ അത് നിന്റെ ഉള്ളിൽ തന്നെ കുടികൊള്ളുന്നു . ഓരോ മനുഷ്യനിലും ഉള്ള ദൈവിക ചൈതന്യത്തെ നാം തിരിച്ചറിയണം എന്നു നമ്മെ പഠിപ്പിച്ച മഹത്തായ മത സംസ്കാരം ഒരിക്കലും ഒരു ആൾദൈവത്തെ അംഗീകരിക്കുകയോ  പിന്താങ്ങുകയോ ഇല്ല . എന്റെ ഉള്ളിലും നിന്റെ ഉള്ളിലും ഒരേ  ദൈവം ഉള്ളപ്പോൾ ഞാൻ  മാത്രം എങ്ങനെ ദൈവമാകും ! , നിന്റെ ഉള്ളിൽ ദൈവം ഉള്ളപ്പോൾ നീ എന്തിനു എന്നെ അന്ധമായി ആരാധിക്കുന്നു ?? . നമ്മുടെ ആരാധനാലയങ്ങളിലും സർവ ചരാ ചരങ്ങളിലും കുടികൊള്ളുന്ന സർവനന്മ സ്വരൂപനെ നിന്ദിക്കുകയല്ലേ നാം ഈ ആൾദൈവങ്ങളെ ആരാധിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതിലൂടെ ?? . "കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടേ "
NB: പിന്നെ ദൈവത്തെ ഓർത്തു ആരും ഇതൊരു വര്ഗീയ വിഷയം ആക്കരുത് . എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കും തഥൈവ ഈശ്വരനിലേക്കും  കൈ പിടിച്ചു നയിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . ഇതൊരു അപേക്ഷ ആണ്

No comments:

Post a Comment