ഈ ഇട്ടാവട്ടം കേരളത്തില ഇപ്പോളുള്ള 3 വിമാനത്താവളങ്ങൾ പോരഞ്ഞിട്ട് ഇനി ഒന്ന് കൂടി എന്തിനാ . തെക്ക് ഉള്ളവര്ക് തിരുവനന്തപുരവും, വടക്ക് ഉള്ളവര്ക്ക് കരിപൂരും , നടുക്ക് ഉള്ളവര്ക്ക് കൊച്ചിയും തന്നെ അധികമല്ലെ , എന്തിനാ നമുക്ക് ജില്ലകൾ തോറും വിമാനത്താവളം . രാവിലെ തിരുവനന്തപുരത്ത് നിന്ന് വണ്ടിയുമായി ഇറങ്ങിയാൽ ഇരുട്ടുന്നതിനു മുൻപേ നമ്മുടെ കൊച്ചു കേരളത്തിന്റെ വടക്കേ അറ്റത് കൂടി പുറത്ത് പോകാം . ഇതിന്റെ ഇടക്ക് എന്തിനാ ഇത്രേം ആര്ഭാടം . മാനത്തോട്ടല്ല പകരം ജനങ്ങളിലേക്ക് നോക്കുന്ന , അവരുടെ ആവശ്യങ്ങള്ക്ക് ചെവി കൊടുക്കുന്നവനു ഞാൻ കൊടുക്കും എന്റെ ഹൃദയം നിറഞ്ഞ വോട്ടു
Monday, March 3, 2014
Friday, February 28, 2014
MODI-FYING INDIA
മോഡി അതാണ് മോഡി ഇതാണ് എന്നൊക്കെ പറയുന്നതിനു മുൻപ് ഒരു കാര്യം ഒന്ന് ഓർത്തു നോക്കിക്കേ , ഒരു വന്മരം വീഴുമ്പോൾ കൂടെ കുറേ ചെറിയ ചെടികളും പോകും എന്ന് പറഞ്ഞു സിഖ് കലാപത്തെ ന്യായീകരിച്ച ആളുകളെ കാളും , രാജ്യത്തിന്റെ സമ്പത്തിനെ കുടുംബക്കാര്കും വേണ്ടപെട്ടവർകും കൊള്ളയടിച്ചു കൊടുക്കുന്ന മഹാന്മാരും ഭരണത്തിൽ വരുന്നതിലും നല്ലത് പുതിയ വികസന പരമായ ആശയങ്ങൾ ഉള്ളവരല്ലേ ??? , പിന്നെ ഗുജറാത്ത് കലാപത്തിന്റെ ഒട്ടുമിക്ക കഥകളും കള്ളമാണെന്ന് പലവേദികളിലും തെളിയിക്ക പെട്ടിട്ടുണ്ട് , മാത്രമല്ല പരമോന്നത നീതിപീഠം നിയോഗിച്ച സമിതി മോഡിയെ കുറ്റ വിമുക്തൻ ആകിയതുമല്ലേ , .
"നാടിനെ കൊള്ളയടിക്കുന്ന അമുൽ നേതാക്കന്മാരെ ക്കാളും , നാടിനും നാട്ടാർകും നന്മ ചെയ്യുന്ന രാജാവിനെ ആണ് ഞാൻ ഇഷ്ടപെടുന്നത് ".
പിന്കുറിപ്പ് : ഞാൻ ഒരു പാര്ടിയുടെയും വക്താവല്ല വ്യക്തിപരമായ അഭിപ്രായം രേഖപെടുതിയെന്നു മാത്രം.
"നാടിനെ കൊള്ളയടിക്കുന്ന അമുൽ നേതാക്കന്മാരെ ക്കാളും , നാടിനും നാട്ടാർകും നന്മ ചെയ്യുന്ന രാജാവിനെ ആണ് ഞാൻ ഇഷ്ടപെടുന്നത് ".
പിന്കുറിപ്പ് : ഞാൻ ഒരു പാര്ടിയുടെയും വക്താവല്ല വ്യക്തിപരമായ അഭിപ്രായം രേഖപെടുതിയെന്നു മാത്രം.
മഹത്തായ ഭാരതീയ സംസ്കാരത്തിന് അടിത്തറ പാകിയ ഹൈന്ദവ സംസ്കാരത്തെ വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ . വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും ഈ ലോകത്തിനു മുഴുവനും മാതൃക ആയി തീർന്ന ഒരു ജീവിതചര്യ ആണ് ഹൈന്ദവ സംസ്കാരം . " തത് ത്വം അസി " , അത് നീ ആകുന്നു , നീ ആരെ തിരയുന്നുവോ അത് നിന്റെ ഉള്ളിൽ തന്നെ കുടികൊള്ളുന്നു . ഓരോ മനുഷ്യനിലും ഉള്ള ദൈവിക ചൈതന്യത്തെ നാം തിരിച്ചറിയണം എന്നു നമ്മെ പഠിപ്പിച്ച മഹത്തായ മത സംസ്കാരം ഒരിക്കലും ഒരു ആൾദൈവത്തെ അംഗീകരിക്കുകയോ പിന്താങ്ങുകയോ ഇല്ല . എന്റെ ഉള്ളിലും നിന്റെ ഉള്ളിലും ഒരേ ദൈവം ഉള്ളപ്പോൾ ഞാൻ മാത്രം എങ്ങനെ ദൈവമാകും ! , നിന്റെ ഉള്ളിൽ ദൈവം ഉള്ളപ്പോൾ നീ എന്തിനു എന്നെ അന്ധമായി ആരാധിക്കുന്നു ?? . നമ്മുടെ ആരാധനാലയങ്ങളിലും സർവ ചരാ ചരങ്ങളിലും കുടികൊള്ളുന്ന സർവനന്മ സ്വരൂപനെ നിന്ദിക്കുകയല്ലേ നാം ഈ ആൾദൈവങ്ങളെ ആരാധിക്കുകയും പിന്താങ്ങുകയും ചെയ്യുന്നതിലൂടെ ?? . "കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടേ "
NB: പിന്നെ ദൈവത്തെ ഓർത്തു ആരും ഇതൊരു വര്ഗീയ വിഷയം ആക്കരുത് . എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കും തഥൈവ ഈശ്വരനിലേക്കും കൈ പിടിച്ചു നയിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . ഇതൊരു അപേക്ഷ ആണ്
NB: പിന്നെ ദൈവത്തെ ഓർത്തു ആരും ഇതൊരു വര്ഗീയ വിഷയം ആക്കരുത് . എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കും തഥൈവ ഈശ്വരനിലേക്കും കൈ പിടിച്ചു നയിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . ഇതൊരു അപേക്ഷ ആണ്
Subscribe to:
Posts (Atom)